Wednesday, 17 September 2014

കുഞ്ചന്‍ നമ്പ്യാര്‍

കുഞ്ചന്‍ നമ്പ്യാര്‍


          അമ്പലപ്പുഴ രാജാവായിരുന്ന ദേവനാരായണന്‍റെയും മാര്‍ത്താണ്ഡവര്‍മ്മയുടെയും കാര്‍ത്തിക തിരുന്നാളിന്‍റെയും ആശ്രിതനായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍ എന്ന് വിശ്വസിച്ചു പോരുന്നു. ജീവിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ച്വ്യക്തമായ രേഖകള്‍ ഇല്ലെങ്കില്‍ പോലും ഏകദേശം ക്രിസ്തുവര്‍ഷം 1700 - നും 1775- നും ഇടയിലാകാം ജീവിച്ചിരുന്നതെന്ന് ചരിത്രം വ്യക്തമാക്കുന്നു. പ്രാചീന കവിത്രയത്തില്‍പ്പെട്ട കുഞ്ചന്‍ നമ്പ്യാര്‍ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനു അടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭാവനത്തിലാണ് ജനിച്ചത്. തുള്ളല്‍ക്കലയുടെ പരിഷ്കര്‍ത്താവായും കവിത ചാട്ടവാറാക്കിയ  കവിയായും നമ്പ്യാരേ വിശേഷിപ്പിക്കുന്നു. കുഞ്ചന്‍ എന്നത് സ്ഥാനപ്പേരോ ഓമനപ്പേരോ ആണെന്നും ശരിയായ പേര് കൃഷ്ണന്‍, രാമന്‍  ഇവയിലേതെങ്കിലും ആണെന്നുമുള്ള അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.നമ്പ്യാരേക്കുറിച്ച് രസകരമായ അനേകം ഐതിഹ്യങ്ങള്‍ ഉണ്ട്. സാമൂഹിക വിമര്‍ശനം,നിശിതമായ ഫലിത പരിഹാസങ്ങള്‍, കേരളീയത, സാധാരണക്കാരന്‍റെ ഭാഷ, ലോകോക്തികള്‍ എന്നിവ നമ്പ്യാര്‍ക്കവിതകളുടെമുഘമുദ്രകലാണ്.

         ഓട്ടന്‍,ശീതങ്കന്‍, പറയന്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി  ഒട്ടനവധി കൃതികള്‍ രചിച്ചു.

ഓട്ടന്‍തുള്ളല്‍:- സ്യമന്തകം, ഘോഷയാത്ര, കിരാതം

പറയന്‍തുള്ളല്‍ :- കീചകവധം, സഭാപ്രവേശം , ത്രിപുരദഹനം

ശീതങ്കന്‍തുള്ളല്‍:- കല്യാണ സൗഗന്ധികം
               
                       ഇവ കൂടാതെശ്രീകൃഷ്ണചരിതം മണിപ്രവാളം, ശബരവധം ചമ്പു,ദൂതവാക്യം പതിന്നാലുവൃത്തം തുടങ്ങിയവയും എടുത്ത് പറയാവുന്ന കൃതികളാണ്


ഇനിയും അറിയാന്‍ ഇതില്‍   ക്ലിക്ക് ചെയ്യൂ
കൂടുതല്‍ കാണാന്‍ ഇതില്‍  ക്ലിക്ക് ചെയ്യൂ

No comments:

Post a Comment