Wednesday, 17 September 2014

വൈലോപ്പിള്ളി


 വൈലോപ്പിള്ളി ശ്രീധരമേനോന്‍

(1911 - 1985)


             എറണാകുളം ജില്ലയിലെ കലൂരിലായിരുന്നു ജനനം. എറണാകുളം  മഹാരാജാസ് കോളേജില്‍ നിന്നും ജന്തു ശാസ്ത്രത്തില്‍ ബി എ പാസ്സായി. അക്കൊല്ലം തന്നെ അധ്യാപക വൃത്തിയില്‍ പ്രവേശിച്ച അദ്ദേഹത്തിന്‍റെ ആദ്യ സമാഹാരമായ 'കന്നിക്കൊയ്ത്ത്' 1947 ജൂണില്‍ പ്രസിദ്ധപ്പെടുത്തി. സാഹിത്യ  പരിഷത്തിലും പുരോഗമന കലാസാഹിത്യ സംഘത്തിലും പ്രവര്‍ത്തിച്ചിരുന്നു. കര്‍മ്മരംഗം തൃശൂര്‍ ആയിരുന്നു. ഇതിനകം തന്നെ ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. കേരള - കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌, ഓടക്കുഴല്‍ അവാര്‍ഡ്‌, കല്യാണി കൃഷ്ണമേനോന്‍ പുരസ്കാരം, സോവിയറ്റ് ലാന്‍ഡ് അവാര്‍ഡ്‌ , വയലാര്‍ അവാര്‍ഡ്‌ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 35 കൊല്ലത്തെ അധ്യാപക ജീവിതത്തിനു ശേഷം 1966 -ല്‍ വിരമിച്ചു. 1985 -ല്‍  നിര്യാതനായി .

ഇനിയും അറിയാന്‍    ഇവിടെ തൊടൂ  
മാമ്പഴം കവിത കേള്‍ക്കാന്‍    ഇതില്‍ ക്ലിക്ക് ചെയ്യൂ

കൃതികള്‍


കവിതാസമാഹാരങ്ങള്‍ :-
  • കന്നിക്കൊയ്ത്ത്
  • ശ്രീരേഖ
  • ഓണപ്പാട്ടുകള്‍
  • വിത്തും കൈക്കോട്ടും
  • വിട
  • കടല്‍ക്കാക്കകള്‍
  • കുന്നിമണികള്‍
  • കുരുവികള്‍
  • മകരക്കൊയ്ത്ത്
ഖണ്ഡകാവ്യം :-
  • കുടിയൊഴിക്കല്‍
  • കവിതകള്‍ :-
  • മാമ്പഴം
  • കാക്ക
  • ജലസേചനം
  • സഹ്യന്‍റെ മകന്‍
  • യുഗപരിവര്‍ത്തനം
  • കണ്ണീര്‍പ്പാടം

No comments:

Post a Comment