Tuesday, 23 September 2014

ഓണ്‍ലൈന്‍ അസൈന്‍മെന്‍റ്

റേഡിയോയും മലയാളഭാഷയും

ആമുഖം


          ഒരുകാലത്തെ ഏവരുടെയും പ്രിയപ്പെട്ട ശ്രാവ്യമാധ്യമമായിരുന്നു റേഡിയോ.  പ്രസാര്‍ഭാരതിയുടെ കീഴില്‍ ആള്‍ ഇന്ത്യാ റേഡിയോ നിലയം സ്ഥാപിതമാവുകയും ആകാശവാണി എന്ന പേരില്‍ പരിപാടികള്‍ പ്രക്ഷേപണം ആരംഭിക്കുകയും ചെയ്തതോടുകൂടിയുമായിരുന്നു ഇത്. അക്കാലത്തെ ജനങ്ങള്‍ക്ക് വിനോദത്തിനും വിജ്ഞാനത്തിനുമുള്ള പ്രധാന മാധ്യമമായിരുന്നു ആകാശവാണി. പൊതുസ്ഥലങ്ങളില്‍ റേഡിയോ സ്ഥാപിക്കുകയും ചെയ്തതോടുകൂടി ഇക്കാര്യം കൂടുതല്‍ സാധ്യവുമായി. ദൃശ്യശ്രാവ്യമാധ്യമങ്ങളുടെ കടന്നുവരവോടെ റേഡിയോയ്ക്കു ക്ഷയം സംഭവിച്ചു. ഈ അമൂല്യ മാധ്യമത്തെ ഒന്നടങ്കം മറന്നുകൊണ്ട് നുതന സംവിധാനങ്ങളുടെ പിറകേ പായുന്ന കാലം വന്നുചേര്‍ന്നു. വംശനാശഭീഷണി മുന്നില്‍ കണ്ട ഈ മാധ്യമം പിന്നീട് എഫ് എം എന്ന പേരില്‍ പുതുവസ്ത്രം ധരിച്ച് വീണ്ടും ശ്രോതാക്കളുടെ മുന്നില്‍ എത്തി. ആദ്യകാലത്ത് ആകാശവാണി മാത്രമായിരുന്നുവെങ്കില്‍ ഇന്ന് ധാരാളം സ്വകാര്യ റേഡിയോസ്റ്റേഷനുകള്‍ ഉയര്‍ന്നുവന്നു. ഇതോടെ വീണ്ടും റേഡിയോ ജനപ്രിയ മാധ്യമമായി മാറി.


റേഡിയോ ഇന്ന്



        കേരളത്തില്‍ ഇന്ന് ധാരാളം എഫ് എം സ്റ്റേഷനുകള്‍ പ്രക്ഷേപണം നടത്തുന്നു. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കൊച്ചി, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയവ കേന്ദ്രമാക്കി ആകാശവാണിയും ഒപ്പം റിലയന്‍സ്, സണ്‍ നെറ്റ്‌വര്‍ക്ക്, മലയാള മനോരമ, മാത്രുഭൂമി  തുടങ്ങിയവയുടെ ഉടമസ്ഥതയിലുള്ള പ്രൈവറ്റ് സ്റ്റേഷനുകളും പ്രക്ഷേപണം നടത്തുന്നു. റെഡ് എഫ് എം, ബിഗ്‌ എഫ് എം, ക്ലബ്‌ എഫ് എം, റേഡിയോ മാങ്കോ, റേഡിയോ മിര്‍ച്ചി, അനന്തപുരി എഫ് എം  തുടങ്ങിയവ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്റ്റേഷനുകളാണ്. ഇതില്‍  അനന്തപുരി എഫ് എം  ആകാശവാണിയുടെ എഫ് എം സ്റ്റേഷനാണ്.  ആകാശവാണിയുടെ  കീഴിലുള്ള വിവിധ ഭാരതി വാണിജ്യ പ്രക്ഷേപണ കേന്ദ്രമാണ്. ധാരാളം പരിപാടികള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.അതില്‍ വാര്‍ത്തയും സിനിമാഗാനങ്ങളും തമാശ പരിപാടികളും പെടും.   


റേഡിയോ ഭാഷ

         എഫ് എമ്മുകള്‍ തുരുതുരെ കടന്നുവന്നതോടെ മലയാളഭാഷാ മാറ്റങ്ങള്‍ വന്നു. ഭാഷാപ്രയോഗരീതി പലപ്പോഴും ശരിയായ രീതിയിലല്ല കണ്ടുവരുന്നത്. ഇംഗ്ലീഷും മലയാളവും ചേര്‍ന്ന ഭാഷ എന്നതിനു പുറമേ ശരിയായ ഉച്ചാരണവും പദപ്രയോഗവും കുറഞ്ഞുവരുന്നു. പുതുതലമുറയ്ക്ക് പ്രിയമുള്ള ഭാഷയാണ്‌ ഇന്ന് റേഡിയോ അവതാരകരിലൂടെ പുറത്തുവരുന്നത്. സിനിമാഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതോടൊപ്പം തമാശകളും നക്ഷത്രഫലങ്ങളും ആനുകാലിക പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളും അല്പം ഗോസ്സിപ്പും ഇതിനിടയില്‍ പ്രവേശിക്കുന്നു. ധാരാളം ഏറ്റക്കുറച്ചിലുകളും അല്പം പുതുമയും ചേര്‍ന്ന ഭാഷയിലാണ് അവതാരകര്‍ പ്രത്യക്ഷപ്പെടുന്നത്.
          ഇതില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ആകാശവാണി. ആസ്വാദനത്തിനുപുറമേ ധാരാളം വിജ്ഞാനപ്രദമായ കാര്യങ്ങള്‍ക്ക് ആകാശവാണി മുന്‍ഗണന നല്‍കുന്നു. മലയാളഭാഷയ്ക്കും അര്‍ഹമായ പ്രാധാന്യം നല്‍കുന്നു. ഒപ്പം കൃഷി, ആരോഗ്യ, സംഗീത ,വിദ്യാഭ്യാസസംബന്ധമായതും തൊഴിലധിഷ്ഠിതവുമായ നല്ല പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഭാഷയുമായി ബന്ധപ്പെട്ട പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു. പല പ്രധാന ചടങ്ങുകളുടെയും ശബ്ദരേഖകളും ദൃക്സാക്ഷിവിവരണവും യാത്രാസംബന്ധമായ വിവരങ്ങളും ആകാശവാണി പകര്‍ന്നു തരുന്നു.
          ആകാശവാണിയിലെ പ്രക്ഷേപണം മറ്റുള്ളവയില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. ആകാശവാണി ടൂണ്‍ ചെയ്തുകഴിഞ്ഞാല്‍ തുടക്കംമുതല്‍ ഒടുക്കംവരെ  ഒരു മിതത്വം പാലിക്കപ്പെടുന്നത് ശ്രദ്ധിക്കുവാനാകും. ശാന്തതയോടും വ്യക്തമായ ഭാഷയോടുംകൂടിയുള്ള അവതരണശൈലിയാണ് ആകാശവാണിയുടേത്.മലയാളഭാഷയ്ക്ക് അര്‍ഹിക്കുന്ന പദവി ഈ റേഡിയോനിലയം നല്‍കുന്നു. വ്യക്തമായ ഉച്ചാരണവും ഭാഷാശുദ്ധിയും ഇതിലെ അവതാരകര്‍ക്ക് ഉണ്ട്. ലയിച്ചിരുന്നുപോകുന്ന തരത്തില്‍ ശ്രാവ്യസുഖമുളവാക്കുന്ന അവതരണമാണിത്.
          നമ്മളില്‍  സ്ഥിരമായി കണ്ടുവരുന്ന ഉച്ചാരണ പിഴവുകള്‍ ഉദാഹരണമാക്കി മലയാളഭാഷാപദങ്ങളെയും അവയുടെ ശരിയായ ഉച്ചാരണവും വ്യകതമാക്കിക്കൊണ്ടുള്ള ഏകദേശം മൂന്നുമിനിട്ടോളം ദൈര്‍ഘ്യമുള്ള പരിപാടി ദിവസേന ആകാശവാണിയിലൂടെ കേള്‍ക്കാന്‍ സാധിക്കും. മലയാളഭാഷയ്ക്ക് ആകാശവാണി നല്‍കുന്ന പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഭാഷാപ്രയോഗത്തിലുമുണ്ട് ഈ വ്യത്യസ്തത. ഒരു സിനിമാഗാനമാണ് പ്രക്ഷേപണം ചെയ്യാനുദ്ദെശിക്കുന്നതെങ്കില്‍ മികച്ച ഭാഷയില്‍ ഗാനത്തെക്കുറിച്ചും സിനിമയെക്കുറിച്ചും  വര്‍ണ്ണിച്ചുകൊണ്ട് ഒരാമുഖം നല്‍കും.മികച്ച ഭാഷാപദങ്ങള്‍ കണ്ടെത്തിയുള്ള ഈ അവതരണശൈലിയും  എടുത്ത് പറയേണ്ടതുതന്നെ. മലയാള ചെറുകഥാപാരായണവും ലളിതഗാന പഠനവും  എടുത്ത്പറയേണ്ട പരിപാടികളാണ്.


ഓണ്‍ലൈന്‍ റേഡിയോ


          ഓണ്‍ലൈന്‍ റേഡിയോകള്‍ ഇന്ന് സജീവമായിക്കൊണ്ടിരിക്കുന്നു. പതിനഞ്ചില്‍പരം  മലയാളം ഓണ്‍ലൈന്‍ റേഡിയോകളുണ്ട്.24 മനിക്കൂറും പ്രവര്‍ത്തിക്കുന്ന ഇത്തരം റേഡിയോകള്‍ സ്ഥിരമായി റേഡിയോ കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഉത്തമമാര്‍ഗ്ഗമാണ്.ശ്രോതാക്കളുടെ ആവശ്യാനുസരണമുള്ള നിലയങ്ങള്‍ ഇതില്‍ ടൂണ്‍ ചെയ്യാന്‍ സാധിക്കും. ലോകത്തെവിടെയും ഇത് സാധ്യവുമാണ്‌.എല്ലാതരത്തിലുള്ള സംഗീത പരിപാടികള്‍ ഇതിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ട്. റേഡിയോ ജോക്കി ആലൂക്കാസ് , രാഗം റേഡിയോ, റേഡിയോ ഡം ഡം, ഹിറ്റ്‌ എഫ് എം തുടങ്ങിയവ പ്രധാന ഓണ്‍ലൈന്‍ റേഡിയോകളാണ്.

Friday, 19 September 2014

ഓര്‍ക്കാന്‍ ഇഷ്ടമുള്ള യാത്ര

                യാത്ര എനിക്ക് ഒരു പുതിയ അനുഭവമല്ല. പക്ഷേ ഇങ്ങനെ ഒരു യാത്ര , ഇത് ആദ്യമാണ്.എവിടെയൊക്കെ പോയി ,എന്തൊക്കെ കണ്ടു എന്നതിനേക്കാളുപരി എന്തുള്‍ക്കൊണ്ടു എന്നതിന്നാണ് പ്രാധാന്യം. ഇത്രയും ചെലവു കുറഞ്ഞതും ആസ്വദ്യകരവുമായ ഒരു യാത്ര ഒരുപക്ഷേ ഇനി ഉണ്ടാവുമോ എന്നത് സംശയമാണ്.കുറഞ്ഞ സമയം ധാരാളം ലോകം- ഇതായിരുന്നു ഈ യാത്രയുടെ നേട്ടം.










    ഒത്തിരി നന്ദി ...........
                                       അധ്യാപകനും സുഹൃത്തുക്കള്‍ക്കും



Wednesday, 17 September 2014

ആദര്‍ശവും യാഥാര്‍ഥ്യവും - പാഠക്കുറിപ്പ്‌

 പാഠാസൂത്രണരേഖ

അധ്യാപികയുടെ പേര് :  സുമി.എസ്.എസ്              
വിദ്യാലയത്തിന്‍റെ പേര്:  എസ്.എന്‍.വി.എച്.എസ്
ഏകകം                                        : വേല എന്ന കല
ഉപ ഏകകം                            : ആദര്‍ശവും യാഥാര്‍ഥ്യവും

   വിഷയം       :  മലയാളം 
    ക്ലാസ്സ്‌            :  8.എ
തീയതി                :28- 8 - 14
സമയം             :4൦ മിനിറ്റ്

ആമുഖം    

കെ. സുരേന്ദ്രന്‍ എഴുതിയ ടോള്‍സ്റ്റോയി  ജീവിതകഥയിലെഒരു ഭാഗമാണ് ആദര്‍ശവും യാഥാര്‍ഥ്യവും എന്ന പാഠഭാഗം. മഹാനായ ഒരെഴുത്തുകാരന്‍ താനെഴുതിയതും വ്യക്തിപ്രഭാവം എന്തെന്നറിയാന്‍ ഈ  പാഠഭാഗം നമ്മെ സഹായിക്കുന്നു.

പാഠാപഗ്രഥനം


പാഠ്യപദ്ധതി ഉദ്ദേശ്യങ്ങള്‍

  • വ്യത്യസ്തമായ ജീവിതരീതി മനസ്സിലാക്കുന്നതിന്.
  • സ്വാര്‍ത്ഥത നഷ്ടപ്പെട്ട് സഹകരണ മനോഭാവം ഉണ്ടാകുന്നതിന്.
  • പാഠഭാഗം നന്നായി ഗ്രഹിക്കുന്നതിന്.
  • പാഠാശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന്.

ആശയപരമായ മുഖ്യാംശങ്ങള്‍

പ്രവര്‍ത്തനം 1
കുറിപ്പ് തയ്യാറാക്കല്‍

 എന്‍റെ ഒരു ദിവസം - കുറിപ്പ് തയ്യാറാക്കുക

 പ്രവര്‍ത്തനം 2
ചര്‍ച്ച

  • നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി എന്ത് ചെയ്തു?
  • മറ്റുള്ളവര്‍ക്ക് വേണ്ടി എന്ത് ചെയ്തു?
  • നമ്മുടെ പൂര്‍വികരും ഇങ്ങനെ ആയിരുന്നോ?
പ്രവര്‍ത്തനം 3 
വീഡിയോ പ്രദര്‍ശനം 

'you become a hero' - ഒരു വ്യക്തിയുടെ ദിനചര്യകളെക്കുറിച്ചുള്ള മൂന്നുമിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം.

പ്രവര്‍ത്തനം 4
പാഠവായന

പ്രവര്‍ത്തനം 5
ആശയ വിശദീകരണം

അവശ്യപൂര്‍വ്വപ്രാപ്തി
 
  • ഡയറി എഴുതിയുള്ള പരിചയം.
  • ചര്‍ച്ച ചെയ്ത് തീരുമാനങ്ങളില്‍ എത്താനുള്ള കഴിവ്.
  • വീഡിയോ കണ്ട് മനസ്സിലാക്കാനുള്ള കഴിവ്.
  • പാഠഭാഗം വായിച്ച്മനസ്സിലാക്കുവാനുള്ള ശേഷി.

പഠനോപകരണം

'you become a hero'   -  ഷോര്‍ട്ട് ഫിലിം

പാഠ്യപ്രവര്‍ത്തനങ്ങള്‍                                             

                                                      
പ്രവര്‍ത്തനങ്ങള്‍                                                                              പ്രതികരണങ്ങള്‍

പ്രവര്‍ത്തനം 1 _ കുറിപ്പ് തയ്യാറാക്കല്‍
  • നിങ്ങളുടെ ഒരു ദിവസം എങ്ങനെയെന്നു     എഴുതുവാന്‍ ആവശ്യപ്പെടുന്നു
  • നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.  
പ്രവര്‍ത്തനം 2 _ ചര്‍ച്ച
  • നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി എന്ത് ചെയ്തു?
  • മറ്റുള്ളവര്‍ക്ക് വേണ്ടി എന്ത് ചെയ്തു?
  • നമ്മുടെ പൂര്‍വികരും ഇങ്ങനെ ആയിരുന്നോ?
  • അധ്യാപികയും ചര്‍ച്ചയില്‍ പങ്കുകൊള്ളുന്നു.
പ്രവര്‍ത്തനം 3 _  വീഡിയോ പ്രദര്‍ശനം
  • ഫിലിം പ്രദര്‍ശിപ്പിക്കുന്നു.
  • പ്രതികരണം ആവശ്യപ്പെടുന്നു.
  • ചര്‍ച്ചയിലൂടെ പാഠഭാഗത്തേക്ക് പ്രവശിക്കുന്നു.
പ്രവര്‍ത്തനം 4  _  പാഠവായന
  • മൗനവായനയ്ക്ക് നിര്‍ദ്ദേശിക്കുന്നു.
  • അധ്യാപിക നിരീക്ഷിക്കുന്നു.
പ്രവര്‍ത്തനം 5 _  ആശയവിശദീകരണം
  • കൂട്ടങ്ങളാക്കുന്നു.
  • ആശയം ചര്‍ച്ച ചെയ്യുവാന്‍ ആവശ്യപ്പെടുന്നു.
  • കണ്ടെത്തിയ കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു.
  • ശേഷം അധ്യാപിക വിശദീകരണം  നടത്തുന്നു.
പ്രവര്‍ത്തനം 6
തുടര്‍പ്രവര്‍ത്തനം
  • പാഠസംഗ്രഹം തയ്യാറാക്കുക





എന്നെ ഞെട്ടിച്ച എഴുത്തുകാരി . പരവൂര്‍ എസ് എന്‍ വി ജി എച് എസ് - ലെ എട്ടാം തരത്തിലെ വിദ്യാര്‍ഥി മീനുവിന്‍റെ കവിത

മാപ്പ്


പ്രകൃതി മാതാവേ മാപ്പ്
നിന്‍ പച്ചപ്പുടവകള്‍ നശിപ്പിച്ചതില്‍
അന്നറിഞ്ഞില്ല ഇന്നു ഇപ്പോള്‍ നീ 
ഈ മരണക്കിടക്കയില്‍ തല ചായ്ക്കുമെന്ന്‍
നിന്നിലെ ദാഹജലവും അതിലെ
മണല്‍പ്പട്ടും നശിപ്പിച്ചുകൊണ്ടേയിരുന്നു
സര്‍വവും സഹിക്കുന്ന അമ്മേ നീ
നമ്മില്‍ കൃപയരുളി മാപ്പുനല്‍കൂ
നിറഞ്ഞൊഴുകുന്ന പുഴകളാലും പൂത്തു
നില്‍ക്കുന്ന ചെടികളാലും
അന്നു നീ ദൃശ്യസുന്ദരിയായിരുന്നു
അന്നറിഞ്ഞില്ല ആ നിനക്കിപ്പോള്‍
ഈ മരണഗാനം പാടേണ്ടി വരുമെന്ന്
പ്രകൃതിമാതാവേ മാപ്പ്
നിന്നെ മരണത്തിന്‍ കൈകളില്‍
വലിച്ചെറിഞ്ഞതിന്.....

കുമാരനാശാന്‍

കുമാരനാശാന്‍

(1873 - 1924)

        ആധുനിക മലയാള കവിതയ്ക്ക്ആരോഗ്യകരവും അഭിലഷണീയവുമായ ഒരു  ദിശാബോധം നല്‍കിയ മഹാകവി എന്‍. കുമാരനാശാന്‍ തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ്‌ താലൂക്കില്‍ കായിക്കരയിലെ തൊമ്മന്‍വിളാകത്ത് വീട്ടിലാണ്‌ ജനിച്ചത്.നാരായണന്‍ കാളിയമ്മ ദമ്പതികളുടെ രണ്ടാമത്തെ പുത്രന്‍. ശ്രീ  നാരായണഗുരുവിന്‍റെ പ്രഥമ ശിഷ്യനും സഹായാത്രികനുമായിരുന്നു. എസ്.എന്‍.ഡി .പി.യോഗം സെക്രട്ടറിയായും യോഗത്തിന്‍റെ മുഘപ്പത്രമായ വിവേകോദയത്തിന്‍റെ പത്രാധിപനായും പ്രവര്‍ത്തിച്ചിരുന്നു. ബാംഗ്ലൂരിലും  മദ്രാസിലും കല്‍ക്കട്ടയിലും ഉപരിപഠനം നടത്തി. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ കുമാരന്‍റെ കവിതാവാസന വികസിച്ചിരുന്നു. ഇക്കാലത്ത് അദ്ദേഹം ചില പാട്ടുകളും ഒറ്റ ശ്ലോകങ്ങളും വര്‍ണ്ണനകളും ഒക്കെ രചിച്ചിരുന്നു. 1907-ല്‍ പ്രസിദ്ധീകരിച്ച 'വീണപൂവ്‌ ' മലയാള കവിതയില്‍ പരിവര്‍ത്തനത്തിനു തുടക്കം കുറിച്ചു. 1922-ല്‍ മദിരാശിയില്‍ വെച്ചു വെയില്‍സ് രാജകുമാരന്‍ ആശാന്‍റെ സാഹിത്യ സേവനത്തെ ആദരിച്ചുകൊണ്ട് അദ്ദേഹത്തിന് പട്ടും വളയും സമ്മാനിക്കുകയുണ്ടായി. 1924 ജനുവരി 16 നു അര്‍ദ്ധരാത്രി  തൃക്കുന്നപ്പുഴയ്ക്ക് സമീപം പല്ലനയാറ്റില്‍  റഡീമര്‍ ബോട്ടപകടത്തില്‍പ്പെട്ട് ആ ധന്യ ജീവിതം കാലത്തിന്‍റെ ആഴത്തില്‍ മറഞ്ഞു.


കൃതികള്‍

സൗന്ദര്യലഹരി പരിഭാഷ , ശിവസ്തോത്രമാല , വിചിത്ര വിജയം, പ്രബോധ ചന്ദ്രോദയം, വീണപൂവ്‌, നളിനി, ലീല, രാജയോഗം, ബാലരാമായണം, കുയില്‍, പ്രരോദനം, ചിന്താവിഷ്ടയായ സീത, പുഷ്പവാടി, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ, ശ്രീബുദ്ധ ചരിതം


കുടുതല്‍ വിവരങ്ങള്‍ക്കായി      ഇത് വായിക്കൂ                                                                   കുടുതല്‍ കവിതകള്‍ക്കായി     ഇവിടെ ക്ലിക്ക് ചെയ്യൂ
                                                                   ഇവിടെ ക്ലിക്ക് ചെയ്യൂ        കുമാരനാശാന്‍റെ ആദ്യ പ്രഖ്യാതകൃതിയായ  വീണപൂവിന്‍റെ യുട്യൂബ് ലിങ്കിലേക്ക് പോകുവാന്‍                        ഇവിടെക്ലിക്ക്ചെയ്യുക                                                              

കെ ജെ. ബേബി

കെ. ജെ. ബേബി

       1954 ഫെബ്രുവരിയിലാണ് സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ.ജെ.ബേബി ജനിച്ചത്. കണ്ണൂര്‍ ജില്ലയിലെ മാവടിയില്‍ ജനിച്ച അദ്ദേഹം പിന്നീട് 1973-ല്‍ കുടുംബത്തോടൊപ്പം വയനാട്ടിലെ മാവടിയിലേക്ക് താമസം മാറ്റി. വിദ്യാഭ്യാസത്തിന്‍റെ സന്ദേശം പരത്തി, വയനാട്ടിലെ ആദിവാസികളെ വിദ്യാഭ്യാസം ചെയ്യിക്കാനും സ്വയം പര്യാപ്തരാക്കുവാനും വേണ്ടി 'കനവ്' എന്ന പേരില്‍ ഗുരുകുലാശ്രമം സ്ഥാപിക്കുകയും അവിടെ അധ്യാപകനായി പ്രവര്‍ത്തനം അനുഷ്ഠിക്കുകയും ചെയ്തു. 2006-ല്‍ ബേബി കനവിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുകയും അവിടെ പഠിച്ച മുതിര്‍ന്ന കുട്ടികളെ ചുമതലപ്പെടുത്തുകയും ചെയ്തു. കനവില്‍ പഠിച്ച 24 പേര്‍ അടങ്ങുന്ന ട്രസ്റ്റ്‌ ആണ് ഇപ്പോള്‍ ചുമതല വഹിക്കുന്നത്.
             അടിയന്തിരാവസ്ഥക്കാലത്ത് സാംസ്കാരികവേദി ബേബി 'നാടുഗദ്ദിക' എന്ന നാടകവുമായി കേരളമെമ്പാടും സഞ്ചരിച്ചു.തനത് നാടക പ്രസ്ഥാനത്തിലെ ശ്രദ്ധേയമായ രചനയാണിത്.കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ' മാവേലിമന്‍റം'(1994) എന്ന നോവലാണ്‌ പ്രധാനകൃതി. ഇതേ നോവല്‍ തന്നെ മുട്ടത്തുവര്‍ക്കി അവാര്‍ഡിനും അര്‍ഹത നേടിയിട്ടുണ്ട്
.

വയനാട് ഗാനത്തിനായി ക്ലിക്ക് ചെയ്യൂ