കെ. ജെ. ബേബി
1954 ഫെബ്രുവരിയിലാണ് സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ.ജെ.ബേബി ജനിച്ചത്. കണ്ണൂര്‍ ജില്ലയിലെ മാവടിയില്‍ ജനിച്ച അദ്ദേഹം പിന്നീട് 1973-ല്‍ കുടുംബത്തോടൊപ്പം വയനാട്ടിലെ മാവടിയിലേക്ക് താമസം മാറ്റി. വിദ്യാഭ്യാസത്തിന്‍റെ സന്ദേശം പരത്തി, വയനാട്ടിലെ ആദിവാസികളെ വിദ്യാഭ്യാസം ചെയ്യിക്കാനും സ്വയം പര്യാപ്തരാക്കുവാനും വേണ്ടി 'കനവ്' എന്ന പേരില്‍ ഗുരുകുലാശ്രമം സ്ഥാപിക്കുകയും അവിടെ അധ്യാപകനായി പ്രവര്‍ത്തനം അനുഷ്ഠിക്കുകയും ചെയ്തു. 2006-ല്‍ ബേബി കനവിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുകയും അവിടെ പഠിച്ച മുതിര്‍ന്ന കുട്ടികളെ ചുമതലപ്പെടുത്തുകയും ചെയ്തു. കനവില്‍ പഠിച്ച 24 പേര്‍ അടങ്ങുന്ന ട്രസ്റ്റ് ആണ് ഇപ്പോള്‍ ചുമതല വഹിക്കുന്നത്.
അടിയന്തിരാവസ്ഥക്കാലത്ത് സാംസ്കാരികവേദി ബേബി 'നാടുഗദ്ദിക' എന്ന നാടകവുമായി കേരളമെമ്പാടും സഞ്ചരിച്ചു.തനത് നാടക പ്രസ്ഥാനത്തിലെ ശ്രദ്ധേയമായ രചനയാണിത്.കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ' മാവേലിമന്‍റം'(1994) എന്ന നോവലാണ് പ്രധാനകൃതി. ഇതേ നോവല്‍ തന്നെ മുട്ടത്തുവര്‍ക്കി അവാര്‍ഡിനും അര്‍ഹത നേടിയിട്ടുണ്ട്.
വയനാട് ഗാനത്തിനായി ക്ലിക്ക് ചെയ്യൂ

No comments:
Post a Comment