കുമാരനാശാന്‍
(1873 - 1924)
ആധുനിക മലയാള കവിതയ്ക്ക്ആരോഗ്യകരവും അഭിലഷണീയവുമായ ഒരു ദിശാബോധം നല്‍കിയ മഹാകവി എന്‍. കുമാരനാശാന്‍ തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ കായിക്കരയിലെ തൊമ്മന്‍വിളാകത്ത് വീട്ടിലാണ് ജനിച്ചത്.നാരായണന്‍ കാളിയമ്മ ദമ്പതികളുടെ രണ്ടാമത്തെ പുത്രന്‍. ശ്രീ നാരായണഗുരുവിന്‍റെ പ്രഥമ ശിഷ്യനും സഹായാത്രികനുമായിരുന്നു. എസ്.എന്‍.ഡി .പി.യോഗം സെക്രട്ടറിയായും യോഗത്തിന്‍റെ മുഘപ്പത്രമായ വിവേകോദയത്തിന്‍റെ പത്രാധിപനായും പ്രവര്‍ത്തിച്ചിരുന്നു. ബാംഗ്ലൂരിലും മദ്രാസിലും കല്‍ക്കട്ടയിലും ഉപരിപഠനം നടത്തി. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ കുമാരന്‍റെ കവിതാവാസന വികസിച്ചിരുന്നു. ഇക്കാലത്ത് അദ്ദേഹം ചില പാട്ടുകളും ഒറ്റ ശ്ലോകങ്ങളും വര്‍ണ്ണനകളും ഒക്കെ രചിച്ചിരുന്നു. 1907-ല്‍ പ്രസിദ്ധീകരിച്ച 'വീണപൂവ് ' മലയാള കവിതയില്‍ പരിവര്‍ത്തനത്തിനു തുടക്കം കുറിച്ചു. 1922-ല്‍ മദിരാശിയില്‍ വെച്ചു വെയില്‍സ് രാജകുമാരന്‍ ആശാന്‍റെ സാഹിത്യ സേവനത്തെ ആദരിച്ചുകൊണ്ട് അദ്ദേഹത്തിന് പട്ടും വളയും സമ്മാനിക്കുകയുണ്ടായി. 1924 ജനുവരി 16 നു അര്‍ദ്ധരാത്രി തൃക്കുന്നപ്പുഴയ്ക്ക് സമീപം പല്ലനയാറ്റില്‍ റഡീമര്‍ ബോട്ടപകടത്തില്‍പ്പെട്ട് ആ ധന്യ ജീവിതം കാലത്തിന്‍റെ ആഴത്തില്‍ മറഞ്ഞു.
കൃതികള്‍
സൗന്ദര്യലഹരി പരിഭാഷ , ശിവസ്തോത്രമാല , വിചിത്ര വിജയം, പ്രബോധ ചന്ദ്രോദയം, വീണപൂവ്, നളിനി, ലീല, രാജയോഗം, ബാലരാമായണം, കുയില്‍, പ്രരോദനം, ചിന്താവിഷ്ടയായ സീത, പുഷ്പവാടി, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ, ശ്രീബുദ്ധ ചരിതംകുടുതല് വിവരങ്ങള്‍ക്കായി ഇത് വായിക്കൂ കുടുതല്‍ കവിതകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇവിടെ ക്ലിക്ക് ചെയ്യൂ കുമാരനാശാന്‍റെ ആദ്യ പ്രഖ്യാതകൃതിയായ വീണപൂവിന്‍റെ യുട്യൂബ് ലിങ്കിലേക്ക് പോകുവാന്‍ ഇവിടെക്ലിക്ക്ചെയ്യുക

No comments:
Post a Comment